2026 സെപ്റ്റംബർ 30 ന് അവസാനിച്ച സാമ്പത്തിക വർഷത്തെ രണ്ടാംപാദത്തിൽ ഫെഡറൽ ബാങ്കിന്റെ അറ്റാദായം 45 ശതമാനം വളർച്ചയോടെ 1386 കോടി രൂപയായി. ബാങ്കിന്റെ ചരിത്രത്തിലെ ഏറ്റവുമുയർന്ന പാദവാർഷിക അറ്റാദായമാണിത്. ......
കൊച്ചി: കേന്ദ്രീയ വിദ്യാലയം എറണാകുളം മേഖലയുടെ 37-ാമത് യൂത്ത് പാർലമെന്റ് മത്സരത്തിൽ കോഴിക്കോട് കേന്ദ്രീയ വിദ്യാലയം ഒന്നാം സ്ഥാനം കരസ്ഥമാക്കി.
രണ്ടും മൂന്നും സ്ഥാനങ്ങൾ ആക്കുളം കേന്ദ്രീയ വിദ്യാലയം, എൻ.എ.ഡി ആലുവ കേന്ദ്രീയ വിദ്യാലയം എന്നിവർ നേടി.
എറണാകുളം കേന്ദ്രീയ വിദ്യാലയത്തിൽ രണ്ടു ദിവസങ്ങളിലായി നടന്ന മത്സരങ്ങളിൽ എട്ട് ടീമുകളിലായി അഞ്ഞൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു.
വിജയികൾക്ക് മുൻ കേന്ദ്ര-സംസ്ഥാന മന്ത്രി പ്രൊഫ. കെ.വി. ......
കൊച്ചി: സാമ്പത്തിക വർഷത്തിലെ (2026-27) രണ്ടാം പാദത്തിൽ എക്കാലത്തെയും ഉയർന്ന അറ്റാദായമായ 426.13 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി സൗത്ത് ഇന്ത്യൻ ബാങ്ക്. മുൻവർഷത്തെ സമാനപാദത്തെ അപേക്ഷിച്ച് 21.28 ശതമാനമാണ് വർധനവ്. ......
മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം): പ്രതീക്ഷിച്ച കാര്യങ്ങൾ പൂർത്തിയാക്കാൻ കൂടുതൽ പരിശ്രമിക്കേണ്ടിവരും. പ്രവർത്തനങ്ങളിൽ മന്ദഗതിയും മാനസിക അസ്വസ്ഥതയും അനുഭവപ്പെട്ടേക്കാം. ......
മൂന്നാർ: വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടതിനു പിന്നാലെ 18കാരിയെ കൊലപ്പെടുത്തിയെന്ന കേസിൽ 19കാരൻ പൊലീസ് പിടിയിൽ. തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂർ സ്വദേശിനിയായ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഇടുക്കി വട്ടപ്പാറ സ്വദേശി നിഷാന്തിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ......
ചെങ്ങന്നൂർ: ബ്ലോക്ക് പഞ്ചായത്ത് 2026 27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ഹരിത കർമ്മ സേനാംഗങ്ങൾക്ക് അധിക വരുമാനം എന്ന ഉദ്ദേശത്തോടുകൂടി നടപ്പിലാക്കുന്ന " ഹരിതോജ്വലം" എന്ന പദ്ധതി ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
എൻ സുധാമണിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബി. ......
ചെങ്ങന്നൂർ: നാട്ടിൽ സമാധാനവും സുരക്ഷയും ഉറപ്പാക്കാൻ ഒരു ഗ്രാമം ഒന്നാകെ സംഘടിച്ച് രക്ഷാ സേനയ്ക്ക് രൂപം നൽകി . കൊലവിളിയും ഭീഷണിയും മുഴക്കി നാട്ടിൽ ഭീതി പരത്തിയ ലഹരി സംഘത്തോടു പോലീസ് മൃദുസമീപനം സ്വീകരിച്ചതിലുള്ള പ്രതിഷേധ സൂചകമായി തിരുവൻവണ്ടൂർ പഞ്ചായത്തിലെ മഴുക്കീർ മേൽ ഗ്രാമമാണ് വ്യാഴാഴ്ച രാത്രി സംഘടിച്ച് സ്വയം സേനയായി മാറുന്നുവെന്ന പ്രഖ്യാപനം നടത്തിയത്. സ്ത്രീ പുരുഷ ജാതിമത രാഷ്ട്രീയ ഭേദമില്ലാതെ ഒത്തു ചേർന്ന ഗ്രാമരക്ഷാ സഭയ്ക്ക് വിവിധ രാഷ്ട്രീയ നേതാക്കളും സാംസ്കാരിക സമുദായ നേതാക്കളും ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
ഭാവി പ്രവർത്തനങ്ങൾക്ക് വാർഡ് മെമ്പർ അനു ആനന്ദ് അദ്ധ്യക്ഷനായി 15 അംഗ കർമ്മ സമിതി രൂപവൽക്കരിച്ചു. ......
ചെങ്ങന്നൂർ : സംസ്ഥാന ലൈബ്രറി കൗൺസിൽ ആരംഭിച്ച"പരസ്പരം" പദ്ധതി ചെങ്ങന്നൂർ താലൂക്ക് തലത്തിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ജി കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. പുന്തല ഗ്രാമദീപം ഗ്രന്ഥശാലയിൽ നടന്ന യോഗത്തിൽ പ്രസിഡൻ്റ് വി കെ ബിനു കുമാർ അധ്യക്ഷനായി. ജില്ലാ ലൈബറി കൗൺസിൽ ജോയിൻ്റ് സെക്രട്ടറി ബി ഷാജ്ലാൽ പദ്ധതി വിശദീകരണം നടത്തി. ......
ചെങ്ങന്നൂർ : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ പ്രാർത്ഥന യോഗം ചെങ്ങന്നൂർ ഡിസ്ട്രിക്റ്റ് അർധദിന സമ്മേളനം ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ന് മംഗലം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ നടത്തും.
അഖില മലങ്കര പ്രാർത്ഥനായോഗം വൈസ് പ്രസിഡന്റ് ഫാ.ബിജു പ്രക്കാനം യോഗം ഉദ്ഘാടനം ചെയ്യും.ഭദ്രാസന വൈസ് പ്രസിഡണ്ട് ഫാ. ജോൺ ചാക്കോ അധ്യക്ഷം വഹിക്കും. ......
പത്തനംതിട്ട കോന്നി അരുവാപ്പുലം സ്വദേശിയായ സനുവും സുഹൃത്ത് ഓമനക്കുട്ടനും ചേര്‍ന്ന് ഓണ്‍ലൈന്‍ വഴി 1000 രൂപ വിലവരുന്ന എല്‍ഇഡി പിക്സല്‍ ലൈറ്റ് ഓര്‍ഡര്‍ ചെയ്തെങ്കിലും, കൊറിയര്‍ വഴിയെത്തിയ പാക്കറ്റ് തുറന്നപ്പോള്‍ കബളിപ്പിക്കപ്പെട്ടത് ഞെട്ടിപ്പിക്കുന്ന അനുഭവമായി മാറി. പ്രമുഖ ഡെലിവറി കമ്പനി വഴി എത്തിയ പാക്കറ്റ് സ്വീകരിച്ച് പണം നല്കിയ ശേഷം സാധനം ഉപയോഗിക്കാനായി തുറന്നു നോക്കിയപ്പോഴാണ് എല്‍ഇഡി ലൈറ്റിന് പകരം ഒരു പ്രീമിയം മദ്യക്കുപ്പിയില്‍ മനുഷ്യമൂത്രം നിറച്ച നിലയില്‍ കണ്ടെത്തിയത്. ......